Skip to content

ലാറയെ മറികടന്നു ; ഏകദിന റൺ വേട്ടക്കാരിൽ ആദ്യ പത്തിലേക്ക് കോഹ്ലി

വീണ്ടും റെക്കോർഡുകൾ തിരുത്തികുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 45 റൺസ് നേടിയ കോഹ്ലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 299 മത്സരത്തിൽ നിന്നും 10405 റൺസ് നേടിയ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ മറികടന്ന് ആദ്യ പത്തിലേക്ക് കടന്നു . 220 മത്സരങ്ങൾ ഇതുവരെ കളിച്ച ഇന്ത്യൻ ക്യാപ്റ്റൻ 59.60 ശരാശരിയിൽ 10430 റൺസ് നേടിയിട്ടുണ്ട്. കോഹ്ലിയുടെ ഈ നേട്ടത്തോടെ പട്ടികയിലെ ആദ്യ പത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ എണ്ണം നാലായി . സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് കോഹ്ലിയെ കൂടാതെ ഈ പത്തിലുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ .

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ

സച്ചിൻ ടെണ്ടുൽക്കർ

കുമാർ സംഗക്കാര

റിക്കി പോണ്ടിങ്

സനത് ജയസൂര്യ

മഹേള ജയവർധനെ

ഇൻസമാം ഉൾ ഹഖ്

ജാക്വിസ് കാലിസ്

സൗരവ് ഗാംഗുലി

രാഹുൽ ദ്രാവിഡ്

വിരാട് കോഹ്ലി