Skip to content

ട്വന്റി20യിൽ 900 സിക്സ് ; സ്വപ്നതുല്യമായ റെക്കോർഡ് സ്വന്തമാക്കി ക്രിസ് ഗെയ്ൽ

ട്വന്റി20 കരിയറിൽ മറ്റൊരു നാഴികക്കല്ല് മറികടന്ന് വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ൽ .ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഖുൽന ടൈറ്റൻസിനെതിരായ മത്സരത്തിൽ റാങ്പൂർ റൈസേഴ്‌സിനായി 40 പന്തിൽ 55 റൺസ് നേടിയ ഗെയ്ൽ അഞ്ച് സിക്സുകൾ പറത്തിയിരുന്നു ഇതോടെ ട്വന്റി20 ഫോർമാറ്റിൽ 900 സിക്സ് നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന സ്വപ്നതുല്യമായ റെക്കോർഡ് യൂണിവേഴ്സൽ ബോസ് സ്വന്തം പെരിലാക്കി. 363 മത്സരത്തിൽ നിന്നുമാണ് ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കിയത് . ട്വന്റി20യിൽ ഇതുവരെ 12189 റൺസ് ഗെയ്ൽ നേടിയിട്ടുണ്ട്. അതിൽ 5400 റൺസും പിറന്നത് സിക്സിൽ നിന്നാണ് . 930 ഫോറും ഈ ഫോർമാറ്റിൽ ഗെയ്ലിന്റെ ബാറ്റിൽ നിന്നും പിറന്നു .

സിക്സ് വേട്ടയിൽ മറ്റുള്ളവരിൽ നിന്നും ബഹുദൂരം മുൻപിലാണ് ഗെയ്ൽ . 557 സിക്സ് നേടിയ പൊള്ളാർഡാണ് ഗെയ്ലിന് പുറകിൽ രണ്ടാം സ്ഥാനത്ത് . 365 മത്സരത്തിൽ നിന്നും 484 സിക്സ് നേടിയ ബ്രണ്ടൻ മക്കല്ലം, 386 സിക്സ് നേടിയ ഷെയ്ൻ വാട്സൺ, 372 സിക്സ് നേടിയ ഡ്വെയ്ൻ സ്മിത്ത്, 328 സിക്സ് നേടിയ ഡേവിഡ് വാർണർ, 322 സിക്സ് നേടിയ രോഹിത് ശർമ എന്നിവരാണ് ഗെയ്‌ലിനും പൊള്ളാർഡിനും പുറകിലുള്ള മറ്റുതാരങ്ങൾ.

ട്വന്റി20 ഏറ്റവും കൂടുതൽ സിക്സ് നേടിയവർ

  1. ക്രിസ് ഗെയ്ൽ – 900
  2. കീറോൻ പൊള്ളാർഡ് – 557
  3. ബ്രണ്ടൻ മക്കല്ലം – 484
  4. ഷെയ്ൻ വാട്സൺ – 386
  5. ഡ്വെയ്ൻ സ്മിത്ത് – 372
  6. ഡേവിഡ് വാർണർ – 328
  7. രോഹിത് ശർമ – 322
  8. ആരോൺ ഫിഞ്ച് – 320
  9. ആൻഡ്രൂ റസ്സൽ – 319
  10. എ ബി ഡിവില്ലിയേഴ്സ് – 319