Skip to content

ധവാൻ തിളങ്ങി ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ അനായാസ വിജയം . ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വേണ്ടിയിരുന്ന 156 റൺസിന്റെ വിജയലക്ഷ്യം 34.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു . ഇന്ത്യയ്ക്ക് വേണ്ടി ധവാൻ 103 പന്തിൽ 75 ഉം റായുഡു 23 പന്തിൽ 13 ഉം റൺസ് നേടി പുറത്താകാതെ നിന്നു . വിരാട് കോഹ്ലി 45 ഉം രോഹിത് ശർമ 11 ഉം റൺസ് നേടി പുറത്തായി . കനത്ത വെയിൽ മൂലം കളി നിർത്തിവെച്ചതിനെ തുടർന്നാണ് 49 ഓവറാക്കി ചുരുക്കിയത് .

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് 38 ഓവറിൽ 157 റൺസിന് ഓൾഔട്ട് ആയിരുന്നു . നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവ്, മൂന്ന് വിക്കറ്റ് നേടിയ ഷാമി, രണ്ട് വിക്കറ്റ് നേടിയ ചഹാൽ എന്നിവരാണ് ആതിഥേയരെ കുറഞ്ഞ സ്കോറിൽ ഒതുക്കിയറത് . കേദാർ ജാദവ് ഒരു വിക്കറ്റ് നേടി . 81 പന്തിൽ 64 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പ്രകടനമാണ് ന്യൂസിലാൻഡിനെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത് . ജനുവരി 26 നാണ് പരമ്പരയിലെ രണ്ടാം മത്സരം .