Skip to content

നാപിയർ ഏകദിനം ; വെയിൽ വില്ലനാകാൻ കാരണം പിച്ചിന്റെ സ്ഥാനം

വെയിൽ കാരണം മത്സരം നിർത്തിവെയ്ക്കുകയോ ഏതൊരു ക്രിക്കറ്റ് ആരാധകനും ഇതൊന്ന് കേട്ടാൽ ഞെട്ടിപോകും . അതിശയിപ്പിക്കുന്ന ഈ സംഭവം ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും അരങ്ങേറി . ഇന്ത്യൻ ചേസിങിന്റെ പതിനൊന്നാം ഓവറിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത് . കനത്ത വെയിൽ കണ്ണിൽ പതിച്ചത് മൂലം പന്ത് കാണാൻ കഴിയാതിരുന്ന ധവാൻ കാര്യങ്ങൾ അമ്പയറെ ധരിപ്പിക്കുകയും തുടർന്ന് കളിക്കാരുടെ സുരക്ഷ മുൻനിർത്തി വെയിലിന്റെ കാഠിന്യം കുറയുന്നത് വരെ മത്സരം നിർത്തിവെയ്ക്കുകയും ചെയ്തു .

വടക്ക് – തെക്ക് ദിശയിലാണ് സാധാരണ ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ സ്ഥാനം. എന്നാൽ മത്സരം നടക്കുന്ന നാപിയറിലെ ഈ പിച്ചാകട്ടെ കിഴക്ക്- പടിഞ്ഞാറും അതിനാൽ തന്നെ അസ്തമയ സമയത്ത് സൂര്യപ്രകാശം ശക്തമായി പിച്ചിലേക്ക് എത്തും . സംഭവത്തിന് ഉടനെ തന്നെ പ്രശ്നം പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ തുടങ്ങുമെന്ന് നാപിയർ മേയർ വ്യക്തമാക്കിയിരുന്നു.