Skip to content

ഏകദിനത്തിൽ 5000 റൺസ് പൂർത്തിയാക്കി ധവാൻ ; നേടിയത് ഈ റെക്കോർഡ്

ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ഓപണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ. 118 ഇന്നിങ്‌സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ധവാൻ ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 5000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് . ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് ഈ റെക്കോർഡിനുടമ . വെറും 114 ഇന്നിങ്‌സിൽ നിന്നുമാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. 1997 ൽ 118 ഇന്നിങ്‌സിൽ നിന്നും 5000 റൺസ് നേടിയ ബ്രയാൻ ലാറയ്ക്കൊപ്പം ഇതോടെ ധവാനെത്തി .ലോകത്തിൽ ഏറ്റവും വേഗത്തിൽ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് ധവാൻ . ഹാഷിം അംല (101), വിവിയൻ റിച്ചാർഡ്‌സ് (114), വിരാട് കോഹ്ലി (114) എന്നിവർ മാത്രമാണ് ധവാനേക്കാൾ വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയത് .

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 5000 റൺസ് നേടിയവർ

ഹാഷിം അംല – 101 ഇന്നിങ്‌സ്

വിവിയൻ റിച്ചാർഡ്‌സ് – 114 ഇന്നിങ്‌സ്

വിരാട് കോഹ്ലി – 114 ഇന്നിങ്‌സ്

ബ്രയാൻ ലാറ – 118 ഇന്നിങ്‌സ്

ശിഖാർ ധവാൻ – 118 ഇന്നിങ്‌സ്

ഏകദിനത്തിൽ 5000 റൺസ് നേടുന്ന പതിമൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് ധവാൻ. 15 സെഞ്ചുറികൾ ഇന്ത്യക്കായി നേടിയ ധവാൻ 25 ഫിഫ്റ്റിയും നേടിയിട്ടുണ്ട് .