Skip to content

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ രണ്ട് അരങ്ങേറ്റക്കാർ

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിനുള്ള ടീമിനെ ആതിഥേയരായ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ടിം പെയ്ൻ നയിക്കുന്ന ടീമിൽ കർട്ടിസ് പാറ്റേഴ്സണും ജൈ റിച്ചാർഡ്‌സണും അരങ്ങേറ്റം കുറിക്കും .ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ജോ ബേൺസായിരിക്കും ഹാരിസിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക . പീറ്റർ സിഡിലിനെ പന്ത്രണ്ടാം പ്ലേയറായും ഉൾപെടുത്തിയിട്ടുണ്ട് . ബ്രിസ്ബനിലാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം .

ഓസ്‌ട്രേലിയൻ ടീം ; മാർക്കസ് ഹാരിസ്, ജോ ബേൺസ്, ഉസ്മാൻ ക്വാജ, മാർനസ് ലബുഷാനെ, ട്രാവിസ് ഹെഡ്, കർട്ടിസ് പാറ്റേഴ്സൺ, ടിം പെയ്ൻ (c/wk), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജൈ റിച്ചാർഡ്സൺ, നേഥൻ ലയൺ, പീറ്റർ സിഡിൽ (12) .

ഷെഡ്യൂൾ –

ജനുവരി 24-28 – ആദ്യ ടെസ്റ്റ് , ഗബ്ബ ബ്രിസ്ബൻ (ഡേ നൈറ്റ് )

ഫെബ്രുവരി 1-5 – രണ്ടാം ടെസ്റ്റ് , കാൻബറ