Skip to content

വിരാട് കോഹ്ലിയെ മാത്രമല്ല അവരെയും പേടിക്കണം ; ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ

ഇന്ത്യയുടെ ഏതൊരു പരമ്പരയ്ക്ക് മുൻപും സംസാരവിഷയമാവുന്ന താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് . എന്നാൽ വിരാട് കോഹ്ലിയെ പോലെ തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും ശിഖാർ ധവാനെയും തുല്യമായാണ് കാണുന്നതെന്ന് ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ . വിരാട് കോഹ്ലി അസാമാന്യ പ്ലേയറാണെന്നും നിലവിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാനാണെന്നും എന്നാൽ മുൻപിൽ മികച്ച ഓപ്പണർമാർ അവർക്കുണ്ടെന്നും റോസ് ടെയ്ലർ പറഞ്ഞു .

റോസ് ടെയ്ലറുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിതന്നെയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . 2018 ൽ ഏകദിനത്തിൽ മാത്രം 112.91 ശരാശരിയിൽ 1355 റൺസ് കോഹ്ലി നേടിയപ്പോൾ രോഹിത് ശർമ 71.47 ശരാശരിയിൽ 1215 റൺസ് നേടി . ഒട്ടും പുറകിലല്ല ശിഖാർ ധവാൻ 45.33 ശരാശരിയിൽ 952 റൺസ് ശിഖാർ ധവാൻ ഈ കാലയളവിൽ നേടി .

മറുഭാഗത്ത് തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ വർഷം റോസ് ടെയ്ലർ കാഴ്ച്ചവെച്ചത് .14 മത്സരങ്ങളിൽ 92 ന് മുകളിലാണ് ടെയ്ലറുടെ ശരാശരി. നേരത്തെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയോടെ ഏകദിനത്തിൽ 20 സെഞ്ചുറി നേടുന്ന ആദ്യ ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന നേട്ടം ടെയ്ലർ സ്വന്തമാക്കിയിരുന്നു .