Skip to content

ന്യൂസിലാൻഡിൽ സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ധോണി

ഏകദിന കരിയറിൽ മറ്റൊരു നാഴികക്കല്ലിനരികെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി . നിലവിൽ തകർപ്പൻ ഫോമിലുള്ള ധോണിയ്ക്ക് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ 197 റൺസ് കൂടെ നേടിയാൽ കിവികൾക്കെതിരെ അവരുടെ നാട്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടം ധോണിയ്ക്ക് സ്വന്തമാക്കാം. 18 മത്സരങ്ങളിൽ നിന്നും 652 റൺസ് നേടിയ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തന്നെയാണ് നിലവിൽ ഈ റെക്കോർഡിനുടമ . 12 മത്സരങ്ങളിൽ നിന്നും 598 റൺസ് നേടിയ മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗാണ് സച്ചിന് പുറകിൽ രണ്ടാം സ്ഥാനത്ത് . നിലവിൽ മൂന്നാം സ്ഥാനത്തുള്ള ധോണി ഒമ്പത് ഇന്നിങ്‌സിൽ നിന്നും അഞ്ച് ഫിഫ്റ്റിയടക്കം 456 റൺസ് നേടിയിട്ടുണ്ട് .

2018 ൽ 20 ഇന്നിങ്‌സിൽ നിന്നും 275 റൺസ് നേടിയ ധോണിയുടെ പ്രകടനം നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു .എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ വിമർശനങ്ങൾക്ക് അറുതി വരുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ .