Skip to content

വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മാൻ ; മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ഏകദിനക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് . അടുത്തിടെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ക്ലാർക്ക് ഇക്കാര്യം തുറന്നുപറഞ്ഞത് . നിലവിൽ ടെസ്റ്റിലും ഏകദിനത്തിലും ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ . ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കി ചരിത്രറെക്കോർഡുകൾ വിരാട് കോഹ്ലി സ്വന്തമാക്കിയിരുന്നു .

” എന്നെ സംബന്ധിച്ച് ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്ലിയാണ് . ഇന്ത്യയ്ക്ക് വേണ്ടി അവൻ നേടിയ നേട്ടങ്ങൾ കണക്കിലെടുത്ത് നിസംശയം അതെനിക്ക് പറയുവാൻ സാധിക്കും . രാജ്യത്തിന് വിജയം നേടിക്കൊടുക്കാൻ അവൻ കാണിക്കുന്ന പാഷനെ നിങ്ങൾ ബഹുമാനിക്കണം . അതെ അവൻ അഗ്രഷൻ കാണിക്കാറുണ്ട് പ്രതിബദ്ധതയെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് സാധിക്കില്ല ” ക്ലാർക്ക് പറഞ്ഞു .

219 ഏകദിന മത്സരങ്ങളിൽ നിന്നും 59 ന് മുകളിൽ ശരാശരിയിൽ 39 സെഞ്ചുറിയടക്കം 10385 റൺസ് കോഹ്ലി നേടിയിട്ടുണ്ട് .