Skip to content

ലോകകപ്പിൽ ഓസ്‌ട്രേലിയയെ മാക്‌സ്‌വെൽ നയിക്കണം ; മിച്ചൽ ജോൺസൺ

ലോകകപ്പിൽ കിരീടം നിലനിർത്തണമെങ്കിൽ ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയെ ഗ്ലെൻ മാക്‌സ്‌വെൽ നയിക്കണമെന്ന് മുൻ താരം മിച്ചൽ ജോൺസൺ .നിലവിലെ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫോം കണ്ടെത്താൻ വിഷമിക്കുന്നതും മറുഭാഗത്ത് ഏഴാം നമ്പറിൽ മാക്‌സ്‌വെൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നതുമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനവുമായി മുൻ താരം രംഗത്തെത്തിയിരിക്കുന്നത്.

” ഗ്ലെൻ മാക്‌സ്‌വെല്ലിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കാനുള്ള എന്റെ തീരുമാനം പലരുടെയും നെറ്റിചുളിയ്ക്കും . പക്ഷേ ഓസ്‌ട്രേലിയക്ക് വേണ്ടിയും ഇന്ത്യൻ പ്രീമിയർ ലീഗിലും ഒപ്പം കളിച്ചതിന്റെ അനുഭവത്തിൽ പറയട്ടെ മാക്‌സ്‌വെൽ എന്ന ക്രിക്കറ്ററെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ലീഡർഷിപ്പ് അവനെ കൂടുതൽ പക്വതയുള്ളവനും അവന്റെ മികച്ച പ്രകടനം പുറത്തെടുക്കാനും സഹായിച്ചിട്ടുണ്ട് . ” മിച്ചൽ ജോൺസൺ പറഞ്ഞു .

” മാക്‌സ്‌വെല്ലിനൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിന് വേണ്ടിയും മുംബൈയ്ക്ക് വേണ്ടിയും കളിച്ചപ്പോൾ കുറെയധികം സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് . ടീം മീറ്റിങ്ങിൽ വളരെയധികം അവൻ സംസാരിക്കും പ്രത്യേകിച്ചും ഫീൽഡിങ് പൊസിഷനെ കുറിച്ചുള്ള പ്ലാന്നിങ്ങിൽ . എതിർടീം താരങ്ങളെ നല്ല പോലെ മനസ്സിലാക്കാനുള്ള കഴിവ് അവനുണ്ട് . മത്സരം നല്ല പോലെ വായിച്ചെടുക്കാൻ അവനറിയാം ഒരു ക്യാപ്റ്റന് വേണ്ട ഏറ്റവും പ്രധാനമായ കഴിവും അതുതന്നെയാണ് ” മിച്ചൽ ജോൺസൺ കൂട്ടിച്ചേർത്തു .