Skip to content

ഓസ്‌ട്രേലിയയുടെ പരാജയത്തിന് വഴിരുക്കിയത് ഈ രണ്ട് കാരണങ്ങൾ ; ആരോൺ ഫിഞ്ച്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ പരാജയത്തിനിടയാക്കിയ കാരണങ്ങൾ വ്യക്തമാക്കി ക്യാപ്റ്റൻ ആരോൺ ഫിഞ്ച് . മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപെട്ടത് . അർധസെഞ്ചുറി നേടിയ എം എസ് ധോണി, കേദാർ ജാദവ് എന്നിവരുടെ മികച്ച പ്രകടനമാണ് നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. 230 എന്ന താരതമ്യേന അനായാസ വിജയലക്ഷ്യം അവസാന ഓവർ വരെ നീട്ടിക്കൊണ്ടുപോയതിന് ബൗളർമാരെ അഭിനന്ദിച്ച ഫിഞ്ച് ഫീൽഡിങ്ങിൽ വരുത്തിയ പിഴവും ബാറ്റിങിലെ പാളിച്ചകളുമാണ് പരാജയത്തിന് ഇടയാക്കിയതെന്ന് തുറന്നുസമ്മതിക്കുകയും ചെയ്തു .

നിരവധി അവസരങ്ങളാണ് ഓസ്‌ട്രേലിയൻ ടീം മത്സരത്തിൽ പാഴാക്കിയത് . നേരിട്ട ആദ്യ പന്തിൽ ഗ്ലെൻ മാക്‌സ്‌വെല്ലും സ്കോർ 74 ൽ നിൽക്കെ ക്യാപ്റ്റൻ ഫിഞ്ചും ധോണിയെ പുറത്താക്കാൻ ലഭിച്ച അവസരങ്ങൾ പാഴാക്കിയിരുന്നു കൂടാതെ കോഹ്ലിയെടെ ക്യാച്ച് സ്ലിപ്പിലും കോഹ്ലിയെയും ധോണിയെയും റണ്ണൗട്ടാക്കാനുള്ള ഒന്നിലധികം അവസരങ്ങളും ഓസ്‌ട്രേലിയൻ ഫീൽഡർമാർ പാഴാക്കിയിരുന്നു .

ആദ്യ രണ്ട് മത്സരങ്ങളിലും മികവ് പുലർത്തിയ ഓസ്‌ട്രേലിയൻ ബാറ്റിങ് നിര തകർന്നടിയുന്ന കാഴ്ച്ചയാണ് മൂന്നാം ഏകദിനത്തിൽ കണ്ടത് . മാർഷിനും ഖവാജയ്ക്കും മാക്‌സ്‌വെല്ലിനും മികച്ച തുടക്കം ലഭിച്ചിരുന്നുവെങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല . 63 പന്തിൽ 58 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്‌കോംബാണ് അല്പമെങ്കിലും മികച്ച പ്രകടനം ഓസ്‌ട്രേലിയൻ നിരയിൽ കാഴ്ച്ചവെച്ചത് .