Skip to content

പരമ്പര വിജയത്തിന് പുറകെ ധോണിയ്ക്കും ഇന്ത്യൻ ടീമിനും അഭിനന്ദനങ്ങളുമായി സച്ചിൻ ടെണ്ടുൽക്കർ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ വിജയത്തിന് പുറകെ ഇന്ത്യൻ ടീമിനും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച എം എസ് ധോണിയ്ക്കും അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കർ .ഓസ്‌ട്രേലിയയിൽ ഇന്ത്യ നേടുന്ന ആദ്യ ബൈലാറ്ററൽ ഏകദിന പരമ്പര വിജയം കൂടിയാണിത്. മത്സരത്തിൽ 231 റൺസിന്റെ വിജയലക്ഷ്യം 49.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു . വിക്കറ്റ്കീപ്പർ എം എസ് ധോണി 87 ഉം കേദാർ ജാദവ് 61 ഉം റൺസ് നേടി പുറത്താകാതെ നിന്നു . പത്തോവറിൽ 42 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ ചഹാലാണ് മാൻ ഓഫ് ദി മാച്ച് . പരമ്പരയിലെ മൂന്ന് മത്സരത്തിലും ഫിഫ്റ്റി നേടിയ എം എസ് ധോണിയാണ് മാൻ ഓഫ് ദി സീരീസ് .

പരമ്പര വിജയത്തിന് പുറകെ ധോണിയ്ക്കും ചരിത്രവിജയത്തിന് ഇന്ത്യൻ ടീമിനെയും സച്ചിൻ ടെണ്ടുൽക്കർ അഭിനന്ദിച്ചു . ഏകദിന പരമ്പര വിജയിക്കാൻ മികച്ച ടീം എഫർട്ടാണ് കാഴ്ച്ച വെച്ചതെന്നും അവസരം നൽകിയപ്പോൾ ജാദവ് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ധോണിയ്ക്ക് പിന്തുണ നൽകുകയും ചെയ്‌തെന്നും ധോണി തന്റെ ജോലി മനോഹരമായി പൂർത്തിയാക്കിയെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.