Skip to content

ഫിനിഷർമാരിൽ രാജാവ് താൻ തന്നെയെന്ന് തെളിയിച്ച് ധോണി ; ശരാശരി നൂറിന് മേലെ

ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് താണ്ടി ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി .മത്സരത്തിൽ 114 പന്തിൽ പുറത്താകാതെ 87 റൺസ് നേടിയ ധോണിയുടെ മികവിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. പരമ്പരയിലെ ധോണിയുടെ തുടർച്ചയായ മൂന്നാം ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ഈ പ്രകടനത്തോടെ വിജയകരമായ റൺ ചേസിൽ ധോണിയുടെ ശരാശരി 103 ആയി ഉയർന്നു . കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ വിജയകരമായ റൺ ചേസിൽ ഏറ്റവും കൂടുതൽ ശരാശരിയുള്ള ബാറ്റ്സ്മാനായി ധോണി മാറിയിരുന്നു .

72 ഇന്നിങ്‌സിൽ 103.07 ശരാശരിയിൽ 2783 റൺസ് ധോണി വിജയകരമായ റൺ ചേസിൽ നേടിയിട്ടുണ്ട് . 78 ഇന്നിങ്‌സിൽ 97.98 ശരാശരിയിൽ 4899 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്ത് . 66.60 ശരാശരിയുള്ള സുരേഷ് റെയ്‌ന, 61.74 ശരാശരിയുള്ള രോഹിത് ശർമ എന്നിവരാണ് ഈ നേട്ടത്തിൽ ധോണിയ്ക്കും കൊഹ്‌ലിക്കും ശേഷമുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ .