Skip to content

വീണ്ടും ധോണി ; തകർപ്പൻ വിജയത്തോടെ ഏകദിനപരമ്പരയും സ്വന്തമാക്കി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മെൽബണിൽ നേടിയ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 231 റൺസിന്റെ വിജയലക്ഷ്യം 49.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. 114 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയ ധോണിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. കേദാർ ജാദവ് 57 പന്തിൽ 61 റൺസ് നേടി പുറത്താകാതെ നിന്നു . 46 റൺസ് നേടിയ വിരാട് കോഹ്ലി, 23 റൺസ് നേടിയ ധവാൻ, 9 റൺ നേടിയ രോഹിത് ശർമ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത് .

ഓസ്‌ട്രേലിയക്ക്‌ ജൈ റിച്ചാർഡ്‌സൺ പത്തോവറിൽ 27 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു . നേരത്തെ പത്തോവറിൽ 42 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ചഹാലിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത് .