Skip to content

ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തോടെ ചഹാൽ നേടിയത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ ന . മത്സരത്തിൽ പത്തോവറിൽ 42 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ ചഹാൽ വീഴ്ത്തിയിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്‌ട്രേലിയയിൽ ഒരു മത്സരത്തിൽ ആറ് വിക്കറ്റ് നേടുന്ന ആദ്യ സ്പിന്നറായി ചഹാൽ മാറി . ഇതിനുമുൻപ് എട്ട് സ്പിന്നർമാർക്ക് അഞ്ച് വിക്കറ്റ് നേട്ടം ഓസ്‌ട്രേലിയയിൽ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആർക്കും തന്നെ ആറ് വിക്കറ്റ് നേടുവാൻ സാധിച്ചിരുന്നില്ല . കൂടാതെ മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യയ്ക്ക് പുറത്ത് രണ്ട് തവണ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ സ്പിന്നറെന്ന നേട്ടവും ചഹാൽ സ്വന്തം പേരിലാക്കി നേരത്തെ സൗത്താഫ്രിക്കയിൽ 22 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് ചഹാൽ നേടിയിരുന്നു . ആശിഷ് നെഹ്റ, ഇർഫാൻ പത്താൻ എന്നിവരാണ് ചഹാലിനെ കൂടാതെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ബൗളർമാർ .