Skip to content

മെച്ചപ്പെടൂ അല്ലെങ്കിൽ ഞങ്ങൾ നിന്നെ വീണ്ടും കാണില്ല ; ഓസ്‌ട്രേലിയൻ കളിക്കാർക്ക് മുൻ താരത്തിന്റെ താക്കീത്

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലെ ആറ് വിക്കറ്റിന്റെ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയൻ കളിക്കാർക്ക് താക്കീതുമായി മുൻ വിക്കറ്റ്കീപ്പർ ഇയാൻ ഹീലി . ഓസ്‌ട്രേലിയക്ക് വേണ്ടി 119 ടെസ്റ്റ് മത്സരങ്ങളും 168 ഏകദിനവും കളിച്ചിട്ടുള്ള ഹീലി പരാജയത്തിന് പുറകെ ഓസ്‌ട്രേലിയൻ ബൗളർമാരെ വിമർശിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിൽ ലോകകപ്പ് അവസരം നഷ്ട്ടമായെക്കുമെന്നും സൂചിപ്പിച്ചു . പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയൻ ബൗളർമാർ നിരാശപ്പെടുത്തി . മത്സരത്തിൽ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തുകയും ചെയ്തു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് ബൗളർമാർ ഓർക്കണമെന്നും ശരിയായ പ്രകടനം കാഴ്ച്ച വെച്ചില്ലെങ്കിൽ സിഡിൽ ലോകകപ്പിൽ ഉണ്ടാകില്ലെന്നും ജൈ റിച്ചാർഡ്‌സണും ബെൻഹഡ്രോഫും ലെഗ് സൈഡിലേക്ക് കൂടുതലായി പന്തെറിയുന്നുവെന്നും അവസാന ഓവറുകളിൽ ബെൻഹൻഡ്രോഫിന്റെ വേഗത വളരെ മോശമായിരുന്നുവെന്നും ഹീലി തുറന്നടിച്ചു .

ബാറ്റ്സ്മാന്മാരെയും മുൻ താരം വെറുതെ വിട്ടില്ല ഓസ്‌ട്രേലിയയുടെ തുടക്കം വളരെ സാവധാനമാണെന്നും നമ്മൾ ഇപ്പോൾ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണെന്നും കഴിഞ്ഞ രണ്ട് വർഷത്തിൽ ഒരു പരമ്പര വിജയിക്കാൻ സാധിച്ചിട്ടില്ലെന്നും ഹീലി പറഞ്ഞു .