Skip to content

സഹതാരങ്ങളെ ഞെട്ടിച്ച് ജഡേജയുടെ മിന്നൽ ത്രോ – വീഡിയോ

ഗ്രൗണ്ടിന്റെ ഏത് അറ്റത്തു നിന്നും നല്ല വേഗതയിൽ ത്രോ എറിയാൻ കഴിവുള്ള താരമാണ് രവീന്ദ്ര ജഡേജ . അത് പലതവണ തെളിയിച്ചിട്ടുണ്ട് .ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഒരിക്കൽ കൂടി തന്റെ ഫീൽഡിങ്ങിലെ മെയ് വഴക്കം തെളിയിച്ചിരിക്കുകയാണ് ജഡേജ .

അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചായിരുന്നു ജഡേജയുടെ കിടിലൻ ത്രോ. 18 ആം ഓവറിൽ കുൽദീപിന്റെ പന്തിൽ സിംഗിളിന് ശ്രമിച്ച ഖവാജയെ നിമിഷങ്ങൾക്കുള്ളിൽ പന്ത് കയ്യിലൊതുക്കി ശരവേഗത്തിൽ വിക്കറ്റ് ലക്ഷ്യമാക്കി ജഡേജ എറിഞ്ഞ് പുറത്താക്കുകയായിരുന്നു .

വീഡിയോ :