CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

അപൂർവ്വ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത് അപൂർവ്വ ക്യാപ്റ്റൻസി റെക്കോർഡ്. ട്വന്റി പരമ്പരയിൽ ഒരു മത്സരത്തിൽ വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു ഇപ്പോൾ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിജയം നേടിയതോടെ ഓസ്‌ട്രേലിയയിൽ മൂന്ന് ഫോർമാറ്റിലും വിജയം നേടുന്ന രണ്ടാമത്തെ വിദേശ ക്യാപ്റ്റൻ എന്ന നേട്ടം കോഹ്ലി സ്വന്തമാക്കി . സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസാണ് കോഹ്ലിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. റിക്കി പോണ്ടിങ്, മൈക്കിൾ ക്ലാർക്ക് എന്നിവരാണ് ഇരുവരെയും കൂടാതെ ഓസ്‌ട്രേലിയയിൽ മൂന്ന് ഫോർമാറ്റിലും വിജയം നേടിയിട്ടുള്ള ക്യാപ്റ്റന്മാർ .ഇതിൽ വിരാട് കോഹ്ലിക്കും റിക്കി പോണ്ടിങ്ങിനും മാത്രമേ ഒരു പര്യടനത്തിൽ ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളൂ .

നേരത്തെ ടെസ്റ്റ് പരമ്പരയിലെ വിജയത്തോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ചരിത്രനേട്ടം കോഹ്ലി സ്വന്തമാക്കിയിരുന്നു. ബാറ്റിങ് റെക്കോർഡുകൾക്കൊപ്പം തന്നെ ക്യാപ്റ്റൻസി റെക്കോർഡുകളും കോഹ്ലിക്ക് മുൻപിൽ കീഴടങ്ങികൊണ്ടിരിക്കുകയാണ് .

Loading...
Loading...