Skip to content

അശ്രദ്ധയോടെ പിച്ചിൽ നടന്ന ഖലീൽ അഹമ്മദിനെ രൂക്ഷമായി ശകാരിച്ച് ധോണി ; വീഡിയോ

ഇന്ത്യൻ ടീമിലെ വല്യേട്ടൻ തന്നെയാണ് വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ എം എസ് ധോണി .കളിക്കാരൻ എന്നതിൽ ഉപരി ടീമംഗങ്ങൾക്ക് മാതൃക കൂടിയാണ് ധോണി . ഏതൊരു ഘട്ടത്തിലും സംയമനം പാലിക്കുന്ന മിസ്റ്റർ കൂൾ കൂൾനസ് കൈവിടുന്ന ചെറിയ സംഭവങ്ങൾ പോലും വർത്തകളിൽ ഇടം നേടാറുണ്ട്. അത്തരത്തിലൊരു സംഭവം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും അരങ്ങേറി . മത്സരത്തിൽ 54 പന്തിൽ പുറത്താകാതെ 55 റൺസ് നേടി തകർപ്പൻ പ്രകടനമാണ് ധോണി കാഴ്ച്ചവെച്ചത് . ധോണിയുടെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് നിർണായകമായ വിജയം നേടികൊടുത്തതും . മത്സരത്തിൽ ഡ്രിങ്ക്‌സ് ഇടവേളയ്ക്കിടെ ദിനേശ് കാർത്തിക്കിന് ഡ്രിങ്ക്‌സുമായി എത്തിയ ഖലീൽ അഹമ്മദാണ് ധോണിയുടെ ശകാരം ഏറ്റുവാങ്ങിയത്. പിച്ചിന് അപ്പുറത്ത് നിൽക്കുന്ന ദിനേശ് കാർത്തിക്കിന് ഡ്രിങ്ക്സ് നൽകാൻ ഖലീൽ അഹമ്മദ് പിച്ചിലൂടെ നടന്നതാണ് ധോണിയെ ചൊടിപ്പിച്ചത് . പിച്ചിനെ ഒഴിവാക്കി വന്നൂടായിരുന്നോവെന്ന് ഖലീലിനോട് ആംഗ്യം കണിച്ച ധോണി യുവതാരത്തെ ശകാരിക്കുകയും ചെയ്തു .

വീഡിയോ ;

https://twitter.com/Ankit_Bera/status/1085133934495715328?s=19

പിച്ചിലൂടെ നടക്കുന്നത് പിച്ചിനെ നശിപ്പിക്കുകയും ബാറ്റിങ് കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും ഇനിയൊരിക്കലും ഖലീൽ അഹമ്മദ് ഈ തെറ്റ് ആവർത്തിക്കില്ലെന്നുള്ള കാര്യം ഉറപ്പാണ് .