Skip to content

ധോണിയും കോഹ്ലിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ; ആദ്യ പത്തിൽ സച്ചിനില്ല

വിമർശകർക്കുള്ള മറുപടി കൂടിയായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ എം എസ് ധോണിയുടെ പ്രകടനം . 54 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്ന ധോണി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു .പഴയ ധോണിയുടെ തിരിച്ചുവരവിനെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത് . മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ വിജയകരമായ റൺ ചേസിൽ ഏറ്റവും കൂടുതൽ ശരാശരിയുള്ള ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എം എസ് ധോണി. 72 ഇന്നിങ്‌സിൽ 2696 റൺസ് നേടിയ ധോണിയുടെ ശരാശരി 99.85 ആണ് . രണ്ട് സെഞ്ചുറിയും 18 ഫിഫ്റ്റിയും വിജയകരമായ റൺ ചേസിൽ ധോണി നേടിയിട്ടുണ്ട് .

77 ഇന്നിങ്‌സിൽ 98.04 ശരാശരിയിൽ 4853 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഈ നേട്ടത്തിൽ ധോണിയ്ക്ക് തൊട്ടുപുറകിലുള്ളത്. 45 ഇന്നിങ്‌സിൽ 86.25 ശരാശരിയിൽ 1725 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കിൾ ബെവനാണ് ഈ നേട്ടത്തിൽ ധോണിയ്ക്കും കോഹ്ലിക്കും പുറകിൽ മൂന്നാം സ്ഥാനത്ത് . അത്ഭുതമെന്തെന്നാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഈ റെക്കോർഡിൽ ആദ്യ പത്തിൽ പോലും ഇല്ലയെന്നുള്ളതാണ് .

വിജയകരമായ റൺ ചേസിൽ ഏറ്റവും കൂടുതൽ ശരാശരിയുള്ള ബാറ്റ്സ്മാന്മാർ (മിനിമം 20 ഇന്നിങ്‌സ് )

1. എം എസ് ധോണി – 99.85

2. വിരാട് കോഹ്ലി – 99.04

3. മൈക്കിൾ ബെവൻ – 86.25

4. ദിനേശ് ചണ്ഡിമൽ – 85.30

5. എ ബി ഡിവില്ലിയേഴ്സ് – 82.77

6. ജോ റൂട്ട് – 77.80

7. മൈക്കിൾ ഹസി – 74.10

8. മൈക്കിൾ ക്ലാർക്ക് – 77.72

9. ഏഞ്ചലോ മാത്യൂസ് – 70.75

10. ഗ്രഹാം തോർപ്പ – 70.75