Skip to content

അടുത്ത മത്സരത്തിൽ സെഞ്ചുറിയടിച്ച് ഇന്ത്യയെ വിജയിപ്പിക്കൂ ; കോഹ്ലിയോട് ആരാധകർ

ട്വിറ്ററിൽ ഭാര്യ അനുഷ്‌ക ശർമയുമൊത്തുള്ള ചിത്രം പങ്കുവെച്ചതിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരെ ആരാധകരോഷം .കഴിഞ്ഞ മൂന്ന് ഇന്നിങ്സിലെ കോഹ്ലിയുടെ മോശം പ്രകടനമാണ് ഇപ്പോൾ ആരാധകരോഷത്തിനിടയാക്കിയിട്ടുള്ളത് . ടെസ്റ്റ് പരമ്പരയിൽ ചരിത്രവിജയം നേടിയെങ്കിലും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 34 റൺസിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു . മത്സരത്തിൽ 3 റൺ നേടാൻ മാത്രമേ കോഹ്ലിക്ക് സാധിച്ചുള്ളൂ . പെർത്തിൽ നേടിയ സെഞ്ചുറിയ്ക്ക് ശേഷം 17,81,0,28,3 എന്നിങ്ങനെയാണ് കോഹ്ലിയുടെ സ്കോറുകൾ . അടുത്ത മത്സരത്തിനായി താങ്കൾ പരിശീലനം നടത്തില്ലേയെന്നും മത്സരത്തിൽ കളിക്കുന്നില്ലേയെന്നും ആരാധകർ പോസ്റ്റിന് കീഴെ കോഹ്ലിയോട് ആരാഞ്ഞു . അടുത്ത മത്സരത്തിൽ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനാണ് മറ്റുകൂട്ടരുടെ ആവശ്യം . എന്തിരുന്നാലും അടുത്ത മത്സരത്തിൽ കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയും ഇന്ത്യൻ വിജയവുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത് .

https://twitter.com/champ_pratham/status/1084461476721479681?s=19

https://twitter.com/mailvng/status/1084572625395888128?s=19