Skip to content

ആദ്യമായി ഗോൾഡൻ ഡക്കായി ശിഖാർ ധവാൻ ; വിരാട് കോഹ്ലിക്കും നാണക്കേട്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടെങ്കിലും നിരവധി റെക്കോർഡുകളായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാനും ക്യാപ്റ്റനും മത്സരം ചെറിയ തിരിച്ചടിയാവുകയും ചെയ്തു . മത്സരത്തിൽ റണ്ണൊന്നും എടുക്കാതെ നേരിട്ട ആദ്യ പന്തിൽ ധവാൻ പുറത്തായിരുന്നു . അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതാദ്യമായാണ് ധവാൻ ഗോൾഡൻ ഡക്കാവുന്നത് . ഇതിനുമുൻപ് എട്ട് തവണ അന്താരാഷ്ട്ര ക്രിക്കറ്റിൽ പൂജ്യത്തിന് പുറത്തായിട്ടുണ്ടെങ്കിലും ഈ മത്സരം വരെയും ധവാൻ പൂജ്യത്തിന് പുറത്തായിട്ടുണ്ടായിരുന്നില്ല . കൂടാതെ ഇത് അവസാന ഏഴ് ഏകദിന മത്സരങ്ങളിൽ മൂന്നാം തവണയാണ് ഒരു ബൗളരുടെ ആദ്യ ഏകദിന വിക്കറ്റായി ധവാൻ മാറുന്നത്. ഏഷ്യ കപ്പ് ഫൈനലിൽ ബംഗ്ലാദേശ് ബൗളർ നസ്മുൾ ഹൊസൈൻ, വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഒഷനെ തോമസ് എന്നിവരും ധവാന്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു .

മത്സരത്തിൽ മൂന്ന് റൺ നേടാൻ മാത്രമേ വിരാട് കോഹ്ലിക്ക് സാധിച്ചുള്ളൂ . ഏകദിന ക്രിക്കറ്റിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇതോടെ കോഹ്ലിയുടെ ശരാശരി 9 ആയി2 ചുരുങ്ങി . 21,3*,1,8,3 എന്നിങ്ങനെയാണ് ഏകദിന ക്രിക്കറ്റിൽ കോഹ്ലിയുടെ സമ്പാദ്യം . എന്നാൽ ഓസ്‌ട്രേലിയയിലെ മറ്റുള്ള വേദികളിൽ 35 ന് മുകളിലാണ് കിങ് കോഹ്ലിയുടെ ശരാശരി .