Skip to content

ആ വിക്കറ്റ് ഞാൻ ഒരുപാട് കാലംഓർത്തിരിക്കും ; ജൈ റിച്ചാർഡ്സൺ

തകർപ്പൻ പ്രകടനമാണ് യുവതാരം ജൈ റിച്ചാർഡ്‌സൺ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കാഴ്ച്ചവെച്ചത് . പത്തോവറിൽ വെറും 26 റൺസ് മാത്രം വഴങ്ങിയ റിച്ചാർഡ്‌സൺ നാല് നിർണായക വിക്കറ്റുകളും വീഴ്ത്തി . മാൻ ഓഫ് ദി മാച്ച് കൂടിയായിരുന്നു റിച്ചാർഡ്‌സൺ . മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് ഒരുപാട് കാലം ഓർത്തിരിക്കുമെന്ന് റിച്ചാർഡ്‌സൺ തുറന്നുപറഞ്ഞത് . പന്തെറിഞ്ഞ ശേഷം നിരാശനായെന്നും എന്നാൽ ഫീൽഡർ ഉള്ളതിനാൽ അത് വിക്കറ്റായി മാറിയെന്നും വാർത്താസമ്മേളനത്തിൽ റിച്ചാർഡ്‌സൺ പറഞ്ഞു . മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓസ്‌ട്രേലിയൻ ടീമിനൊപ്പം മുന്നോട്ട് പോകുന്നതിൽ അതിയായ ആവേശമുണ്ടെന്നും റിച്ചാർഡ്‌സൺ കൂട്ടിച്ചേർത്തു . മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ അഭിനന്ദിക്കാനും റിച്ചാർഡ്‌സൺ മറന്നില്ല . രോഹിത് ശർമ നന്നായി ബാറ്റ് ചെയ്തുവെന്നും സാഹചര്യങ്ങളോട് ഒത്തിണങ്ങാൻ രോഹിത് ശർമയ്ക്ക് സാധിച്ചുവെന്നും റിച്ചാർഡ്‌സൺ പറഞ്ഞു .