Skip to content

സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെയും മറികടന്ന് രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിന്റെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയും ഓസ്‌ട്രേലിയക്കെതിരായ ഏഴാം സെഞ്ചുറിയുമാണ് രോഹിത് ശർമ ഇന്ന് നേടിയത്. ഓസ്‌ട്രേലിയയിൽ ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ നേടുന്ന നാലാം സെഞ്ചുറി കൂടിയാണിത് .ഇതോടെ ഓസ്‌ട്രേലിയയിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ വിവിയൻ റിച്ചാർഡ്‌സിനെ രോഹിത് ശർമ മറികടന്നു .

ഓസ്‌ട്രേലിയയിൽ രോഹിത് ശർമ നേടുന്ന അഞ്ചാമത്തെ സെഞ്ചുറി കൂടിയാണിത്. ഈ റെക്കോർഡിൽ മുൻ ശ്രീലങ്കൻ ബാറ്റ്സ്മാൻ കുമാർ സംഗക്കാരയ്ക്കൊപ്പമാണ് ഇപ്പോൾ ഹിറ്റ്‌മാൻ . കൂടാതെ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ സച്ചിനും (3077 റൺസ്) റിക്കി പോണ്ടിങ് (2164 റൺസ് ) എന്നിവർക്ക് ശേഷം ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പോരാട്ടത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത് ശർമ സ്വന്തമാക്കി (1726 റൺസ് ).