Skip to content

സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും സെഞ്ചുറിയോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് നിരവധി റെക്കോർഡുകൾ . ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയാണ് ഹിറ്റ്മാൻ സിഡ്‌നിയിൽ നേടിയത് . മത്സരത്തിൽ 129 പന്തുകൾ നേരിട്ട രോഹിത് ശർമ 10 ഫോറും ആറ് സിക്സുമടക്കം 133 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമയെത്തി .

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ

സച്ചിൻ ടെണ്ടുൽക്കർ – 49

വിരാട് കോഹ്ലി – 38

സൗരവ് ഗാംഗുലി – 22

രോഹിത് ശർമ – 22

ശിഖാർ ധവാൻ – 15

വീരേന്ദർ സെവാഗ് – 15

ഓസ്‌ട്രേലിയക്കെതിരായ രോഹിത് ശർമയുടെ ഏഴാം സെഞ്ചുറി കൂടിയിരുന്നു ഇത് . ഇതോടെ സച്ചിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത് ശർമ സ്വന്തമാക്കി .

ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാന്മാർ

സച്ചിൻ ടെണ്ടുൽക്കർ – 9

രോഹിത് ശർമ – 7

ഡെസ്മണ്ട് ഹെയ്ൻസ് – 6

വിരാട് കോഹ്ലി – 5