Skip to content

കളിക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന ; പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

കളിക്കാരുടെ സുരക്ഷയെ മുൻനിർത്തി പാകിസ്ഥാനിൽ കളിക്കുവാൻ സാധിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ . കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മുൻഗണന നൽകുന്നതെന്നും അതിനാൽ തന്നെ പാകിസ്ഥാനിൽ കളിക്കുവാൻ തയ്യാറല്ലെന്നും ഗവണ്മെന്റ് ഏജൻസികളോടും സുരക്ഷാ ഏജൻസികളോടും ചേർന്ന് ആലോചിച്ചതിന് ശേഷം മാത്രമേ ഭാവിയിൽ തീരുമാനങ്ങൾ കൈകൊള്ളാൻ സാധിക്കുകയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി .

നേരത്തെ വെസ്റ്റിൻഡീസിന്റെയും ശ്രീലങ്കയുടെയും പാതപിന്തുടർന്ന് ഓസ്‌ട്രേലിയയും പാകിസ്ഥാനിൽ കളിക്കുവാൻ തയ്യാറാകണമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ അഭ്യർത്ഥിച്ചിരുന്നു .

എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുതിയ തീരുമാനം യു എ ഇയിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയെ ബാധിക്കില്ല . ലോകകപ്പിന് മുൻപായി മാർച്ച്-ഏപ്രിൽ മാസത്തോടെയാകും പരമ്പര നടക്കുക .