Skip to content

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരം മത്സരങ്ങൾ വിജയിക്കുന്ന ടീമായി ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആയിരം മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ . 1877 മുതൽ ഇതുവരെ 1851 മത്സരങ്ങൾ കളിച്ച ഓസ്‌ട്രേലിയ 1000 മത്സരങ്ങളിൽ വിജയം നേടിയപ്പോൾ 593 മത്സരങ്ങൾ മാത്രമാണ് പരാജയപെട്ടത്. 209 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ കളിച്ച 36 മത്സരങ്ങൾ പാതിയിൽ ഉപേക്ഷിച്ചു . 1833 മത്സരങ്ങളിൽ നിന്നും 774 റൺസ് നേടിയ ഇംഗ്ലണ്ട് 1595 മത്സരങ്ങളിൽ നിന്നും 711 വിജയം നേടിയ ഇന്ത്യ 1462 മത്സരങ്ങളിൽ നിന്നും 702 വിജയം നേടിയ പാകിസ്ഥാൻ എന്നീ ടീമുകളാണ് ഓസ്‌ട്രേലിയക്ക് പുറകിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ .

https://twitter.com/FoxSportsLab/status/1084032451599462402?s=19

ഇന്ത്യക്കെതിരായ മത്സരത്തിൽ 34 റൺസിനാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 254 റൺസ് നേടാനെ സാധിച്ചുള്ളൂ. പത്തോവറിൽ 26 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ യുവതാരം റിച്ചാർഡ്സനാണ് മാൻ ഓഫ്‌ ദി മാച്ച് .