Skip to content

പാണ്ഡ്യയ്ക്കും രാഹുലിനും സസ്‌പെൻഷൻ ; ഇരുവർക്കും ഏകദിന പരമ്പര നഷ്ട്ടമാകും

സ്ത്രീവിരുദ്ധ പരാമർശവിവാദത്തെ തുടർന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്കും ഓപ്പണർ കെ എൽ രാഹുലിനും ബിസിസിഐയുടെ സസ്‌പെൻഷൻ . ഇരുവരെയും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഒഴിവാക്കിയ ബിസിസിഐ കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഇന്ത്യയിലേക്ക് തിരിച്ചയക്കും. കോഫീ വിത്ത് കരൺ എന്ന ടോക് ഷോയ്ക്കിടെയാണ് ഇരുവരും സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയത് . ഇരുതാരങ്ങളെയും ഉടനടി സസ്‌പെൻഷൻ ചെയ്യണമെന്ന മുൻ ഇന്ത്യൻ വുമൺസ് ടീം ക്യാപ്റ്റൻ ഡയാന എദുൽജിയുടെ നിർദ്ദേശത്തിന് തൊട്ടുപുറകെയാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്സ് ചെയർമാൻ വിനോദ് റായ് അന്വേഷണ വിധേയമായി ഇരുവരെയും സസ്‌പെൻഷൻ ചെയ്യുന്നതായി അറിയിച്ചത് .

നേരത്തെ സിഡ്നിയിൽ വാർത്താസമ്മേളനത്തിൽ ഇരുവരെയുടെയും പരാമർശങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു .