CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

വിവാഹം ചെയ്യുമോയെന്ന് അവതാരിക ; വയസ്സ് 20 അല്ലെ പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ രാഹുൽ ദ്രാവിഡ്, വീഡിയോ കാണാം

ഹർദിക് പാണ്ഡ്യ- കെ എൽ രാഹുൽ സ്ത്രീവിരുദ്ധ വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി രാഹുൽ ദ്രാവിഡിന്റെ പഴയ അഭിമുഖവീഡിയോ . എം ടിവിയുടെ പഴയ പ്രാങ്ക് ഷോയായ ബക്രയിൽ അവതാരികയുടെ മോശം പെരുമാറ്റത്തിലും രാഹുൽ ദ്രാവിഡ് മാന്യമായി പെരുമാറുന്ന വിഡിയോയാണ് ഇപ്പോൾ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നത് . അഭിമുഖത്തിൽ ഇടവേളയ്ക്കിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന രാഹുൽ ദ്രാവിഡിനരികിൽ അവതാരിക ഇരിക്കുകയും തന്നെ വിവാഹം ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു ഉടനെ സോഫയിൽ നിന്നും ചാടിഎഴുന്നേറ്റ രാഹുൽ ദ്രാവിഡ് മുറിവിട്ട് പോകാൻ ശ്രമിക്കുകയും ഉടനെ അവതാരികയുടെ പിതാവ് റൂമിനുള്ളിൽ കയറിവന്ന് മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ആവശ്യപെടുകയും ചെയ്യുന്നു എന്നാൽ പിന്നീട് സമനില വീണ്ടെടുത്ത രാഹുൽ ദ്രാവിഡ് അവതാരികയോട് വയസ്സ് എത്രയാണെന്ന് ചോദിക്കുകയും 20 വയസ്സെന്ന അവതാരികയുടെ മറുപടിയ്ക്ക് ശേഷം ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കൂയെന്ന് അവതാരികയോടും മകളെ നന്നായി പഠിപ്പിക്കൂയെന്ന് പിതാവിനോടും പറയുന്നടത്താണ് വീഡിയോ അവസാനിക്കുന്നത് .

വീഡിയോ ;

https://twitter.com/FlawedSenorita/status/1082988090291937280?s=19

ആരാധകരോടും സ്ത്രീകളോടും എങ്ങനെ പെരുമാറണം എന്നതിന് ഉത്തമഉദാഹരണമാണ് ഈ വീഡിയോയെന്നും യുവതാരങ്ങൾ ഇത് കണ്ട് പഠിക്കണമെന്നും സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നു.

Loading...
Loading...