Skip to content

ബിഗ് ബാഷ് ലീഗ് ; മെൽബൺ സ്റ്റാർസിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 41 റൺസിന്റെ വിജയം . സീസണിലെ സ്‌ട്രൈക്കേഴ്‌സിന്റെ നാലാം വിജയം കൂടിയാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ അഡ്ലെയ്ഡ് രണ്ടാം സ്ഥാനത്തെത്തി . ആദ്യം ബാറ്റ് ചെയ്ത അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഉയർത്തിയ 179 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മെൽബൺ സ്റ്റാർസിന് 19.2 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . 25 പന്തിൽ 37 റൺസ് നേടിയ ഗൽബിസ്, 23 പന്തിൽ 33 റൺസ് നേടിയ ബ്രാവോ എന്നിവർ മാത്രമേ സ്റ്റാർസിന് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ . അഡ്ലെയ്ഡിന് വേണ്ടി ബെൻ ലോഫ്ലിൻ മൂന്നും വെസ് അഗർ, ലിയാം കോനർ, മൈക്കിൾ നെസർ എന്നിവർ രണ്ടും റഷീദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി .

നേരത്തെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ 31 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ ട്രാവിസ് ഹെഡ്, 41 പന്തിൽ 57 റൺസ് നേടിയ കോളിൻ ഇൻഗ്രാം എന്നിവരാണ് മികച്ച സ്കോറിലെത്തിച്ചത് .