Skip to content

ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഇറങ്ങുക 1980 കളിലെ ജേഴ്സിയണിഞ്ഞ്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയുടെ സർപ്രൈസ് ജേഴ്സി .1980 കളിലെ ജേഴ്സി അണിഞ്ഞായിരിക്കും കംഗാരുക്കൾ ഇന്ത്യയ്ക്കെതിരെ കളിക്കുക . 1986 ൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ അലൻ ബോർഡറുടെ കീഴിൽ ഇതേ ജേഴ്സിയിലായിരുന്നു ഓസ്‌ട്രേലിയൻ ടീം കളിച്ചത് . ആവേശത്തോടെയാണ് ടീമിനൊപ്പം ക്രിക്കറ്റ് ആരാധകരും ഈ വാർത്തയെ സ്വീകരിച്ചിട്ടുള്ളത് . നിലവിൽ മോശം ഫോമിൽ കളിക്കുന്ന ഓസ്‌ട്രേലിയൻ ടീം പ്രതാപകാലത്തെ ജേഴ്സിയ്ക്കൊപ്പം കളിയിലും പഴയ ഫോമിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയും ആരാധകർ പങ്കുവെച്ചു . ടെസ്റ്റ് പരമ്പരയിലേറ്റ നാണക്കേട് ഏകദിന പരമ്പരയിൽ വിജയിച്ച് മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയൻ ടീം . ആരോൺ ഫിഞ്ചാണ് ഏകദിനത്തിൽ ഓസ്‌ട്രേലിയയെ നയിക്കുന്നത്.

https://twitter.com/cricketcomau/status/1083275180367966208?s=19