Skip to content

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഫെബ്രുവരി 24 മുതൽ

ഓസ്‌ട്രേലിയക്കെതിരായ ഹോം സീരീസിനുള്ള ഷെഡ്യൂൾ ബിസിസിഐ പുറത്ത് വിട്ടു . ഫെബ്രുവരി 24 നാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുക . രണ്ട് ട്വന്റി മത്സരങ്ങളിലും അഞ്ച് ഏകദിന മത്സരങ്ങളിലും ഇരുടീമുകളും ഏറ്റുമുട്ടും . ഫെബ്രുവരി 24 നും 27 നുമാണ് ട്വന്റി മത്സരങ്ങൾ നടക്കുക യഥാക്രമം ബെംഗളൂരുവിലും വിശാഖപട്ടണത്തുമാണ് മത്സരങ്ങൾ നടക്കുക . മാർച്ച് രണ്ടിന് ഹൈദരാബാദിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം . തുടർന്ന് രണ്ടാം മത്സരം നാഗ്പൂരിലും (മാർച്ച് 5), മൂന്നാം മത്സരം റാഞ്ചിയിലും (മാർച്ച് 8), നാലാം മത്സരം മൊഹാലിയിലും (മാർച്ച് 10), അവസാന മത്സരം മാർച്ച് 13 ന് ഡൽഹിയിലും വെച്ച് നടക്കും . പരമ്പരയ്ക്ക് 10 ദിവസത്തിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും .