Skip to content

രഞ്ജി ട്രോഫി ; ഹിമാചൽ പ്രദേശിനെ തകർത്ത് കേരളം ക്വാർട്ടർ ഫൈനലിൽ

രഞ്ജി ട്രോഫി സീസണിലെ നാലാം വിജയത്തോടെ കേരളം ക്വാർട്ടർ ഫൈനലിൽ . ഹിമാചൽപ്രദേശിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് കേരളം വിജയിച്ചത് . രണ്ടാം ഇന്നിങ്‌സിൽ 297 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 96 റൺസ് നേടിയ വിനൂപ് മനോഹരൻ, 92 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി, 61 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു സാംസൺ എന്നിവരുടെ മികവിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു . ഇത് തുടർച്ചയായ രണ്ടാം വർഷമാണ് കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത് . പേസ് ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ കേരളത്തെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചത് . സഞ്ജു സാംസണും സച്ചിൻ ബേബിയും തിരികെ ഫോമിലെത്തിയത് വരും മത്സരങ്ങളിൽ കേരളത്തിന് ഗുണം ചെയ്യും .

സ്കോർ

ആദ്യ ഇന്നിങ്‌സ്

ഹിമാചൽപ്രദേശ് – 297 ഓൾ ഔട്ട്

കേരളം – 286 ഓൾ ഔട്ട്

രണ്ടാം ഇന്നിങ്‌സ്

ഹിമാചൽ പ്രദേശ് – 285/8 d

കേരളം – 299/5