Skip to content

ആരാധകർക്ക് സന്തോഷവാർത്ത ഐപിഎൽ ഇന്ത്യയിൽ തന്നെ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ഇന്ത്യയിൽ വെച്ച് തന്നെ നടക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി . പതിവിൽ നിന്നും വ്യത്യസ്തമായി മാർച്ച് 23 നായിരിക്കും ലീഗ് ആരംഭിക്കുക . എന്നാൽ ഫൈനൽ എന്നായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല . കേന്ദ്ര/സംസ്ഥാന ഗവണ്മെന്റുകളുമായി നടത്തിവന്ന ചർച്ചകൾക്ക് ശേഷമാണ് ബിസിസിഐ ഇപ്പോൾ അന്തിമതീരുമാനത്തിലേക്ക് എത്തിചേർന്നത് . നേരത്തെ പൊതുതെരഞ്ഞെടുപ്പ് മൂലം ഐപിഎൽ ഇന്ത്യയിൽ നിന്നും മാറ്റുമെന്ന് വാർത്തകൾ പരന്നിരുന്നു .

ഇന്ത്യയിൽ വെച്ച് നടത്തുമെങ്കിലും ഹോം എവേ സീരീസ് ആയിട്ടായിരിക്കില്ല മത്സരങ്ങൾ നടത്തുക . തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും മത്സരങ്ങൾ മാറ്റിയെക്കുമെന്നും റിപ്പോർട്ടുകളുണ്ട് . ഇലക്ഷൻ കമ്മീഷൻ പൊതുതിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമായിരിക്കും മത്സരക്രമങ്ങൾ പുറത്തുവിടുക .