Skip to content

ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീം അംഗങ്ങൾക്ക് ബിസിസിഐയുടെ പാരിതോഷികം

ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച ഇന്ത്യൻ ടീം അംഗങ്ങൾക്ക് ബിസിസിഐയുടെ വക പാരിതോഷികം . 71 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത് . പിന്നാലെ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് . 4 ടെസ്റ്റ് മത്സരങ്ങളിൽ അന്തിമ ഇലവനിൽ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾക്ക് ഓരോ മത്സരത്തിനും 15 ലക്ഷം രൂപം വീതമാണ് ലഭിക്കുക .

ഇതു പ്രകാരം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി , ചേതേശ്വർ പൂജാര , ഹനുമാൻ വിഹാരി , അജിൻക്യ രഹാനെ , റിഷാബ് പന്ത്‌ , ബുംറ , തുടങ്ങിയവർക്ക് 60 ലക്ഷം രൂപ ലഭിക്കും . റിസർവ് താരങ്ങൾക്ക് 7.5 ലക്ഷം രൂപയുമാണ് . ഇന്ത്യൻ കോച്ച് രവി ശാസ്ത്രി ഉൾപ്പടെ മറ്റ്‌ പരിശീലകർക്കും 25 ലക്ഷം രൂപയുമാണ് .