Skip to content

” അവർ ഞങ്ങളെ തുടർച്ചയായി ആക്രമിച്ചു ” ; ഇന്ത്യൻ പേസ് ത്രയത്തെ അഭിനന്ദിച്ച് ഓസീസ് നായകനും രംഗത്ത്

ഓസ്‌ട്രേലിയൻ മണ്ണിലെ ചരിത്ര വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങളാണ് ഇന്ത്യൻ പേസ് ത്രയങ്ങളായ ജസ്പ്രിത് ബുംറ , മുഹമ്മദ് ഷമി , ഇഷാന്ത് ശർമ്മ. മൂവരും ചേർന്ന് ടെസ്റ്റ് സീരീസിൽ നാല് മത്സരങ്ങളിൽ നിന്നായി 48 വിക്കറ്റുകളാണ് വീഴ്ത്തിയത് . ബുംറ 21 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമിയും ഇഷാന്ത് ശർമ്മയും ചേർന്ന് 27 വിക്കറ്റുകൾ വീഴ്ത്തി . ഇന്ത്യൻ പേസ് നിരയുടെ അസാമാന്യ പ്രകടനത്തെ വാഴ്ത്തി ഇപ്പോഴിതാ ഓസീസ് നായകനും രംഗത്തെത്തിയിരിക്കുകയാണ് .

ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ നിര ഇന്ത്യയുടെതാണെന്നാണ് പെയ്ൻ പറയുന്നത് .
”മൂന്ന് പേരും മികച്ച വേഗതയിലും ലെംഗ്ത്തിലും പന്തെറിഞ്ഞ് ബാറ്റ്സ്മാൻമാരെ ശരിക്കും ശ്വാസം മുട്ടിച്ചു. ഓസീസ് ബാറ്റിങ് നിരയില്‍ മാർക്കസ് ഹാരിസും ട്രാവിസ് ഹെഡ്ഡും പുറത്തെടുത്ത ചെറുത്തുനിൽപ്പിനെ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ പരിചയസമ്പന്നരായ ആക്രമണനിരക്കെതിരെ മത്സരിക്കുക എന്നത് കഠിനമായിരുന്നു.