Skip to content

സൗത്താഫ്രിക്കൻ ഓൾറൗണ്ടർ ആൽബി മോർക്കൽ വിരമിച്ചു

സൗത്താഫ്രിക്കൻ ഓൾറൗണ്ടർ ആൽബി മോർക്കൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഒരേയൊരു ടെസ്റ്റും 58 ഏകദിനവും 50 ട്വന്റി20യും കളിച്ച മോർക്കൽ ഏലദിനത്തിൽ 782 റൺസും ട്വന്റി20യിൽ 572 റൺസും നേടിയിട്ടുണ്ട് . 2015 ൽ ഇന്ത്യക്കെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അവസാനമായി സൗത്താഫ്രിക്കയ്ക്ക് വേണ്ടി ആൽബി മോർക്കൽ കളിച്ചത് . അന്താരാഷ്ട്ര ക്രിക്കറ്റിൽ 77 വിക്കറ്റുകളും ആൽബി മോർക്കൽ നേടിയിട്ടുണ്ട് . ആഭ്യന്തര ക്രിക്കറ്റിൽ 10 സെഞ്ചുറിയും 600 ലധികം വിക്കറ്റുകളും ആൽബി മോർക്കൽ നേടിയിട്ടുണ്ട് . ഇന്ത്യൻ പ്രീമിയർ ലീഗിൽ മോർക്കൽ ഡൽഹി ഡെയർ ഡെവിൾസ് (ഡൽഹി ക്യാപിറ്റൽസ്) ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ടീമുകൾക്കായി 91 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.