Skip to content

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്തിൽ ഒരുങ്ങുന്നു ; 700 കോടി രൂപ ചിലവിൽ

ഒരു ലക്ഷം കാണികളെ ഉൾകൊള്ളാൻ പ്രാപ്തമായ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ ഒരുങ്ങുന്നു . ഗുജറാത്തിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിന്റെ ചിത്രങ്ങൾ അസോസിയേഷൻ പ്രസിഡന്റ് പരിമാൽ നാദ്വാനി ട്വിറ്ററിലൂടെ പുറത്തുവിട്ടു . 63 ഏക്കറിൽ 700 കോടി രൂപ ചിലവിലാണ് സ്റ്റേഡിയം ഒരുങ്ങി കൊണ്ടിരിക്കുന്നത്.

ഒരേ സമയം 3000 കാറുകളും 10000 ഇരു ചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ സാധിക്കുമെന്നാണ് ഈ കൂറ്റൻ സ്റ്റേഡിയത്തിന്റെ മറ്റൊരു പ്രേത്യകത . 2018 ജനുവരിയിലാണ് സ്റ്റേഡിയത്തിന്റെ പണി ആരംഭിച്ചത് . ലർസണ് ആൻഡ് ടർബോ കമ്പനിക്കാണ് സ്റ്റേഡിയത്തിന്റെ നിർമാണ ചുമതല .