Skip to content

ബാറ്റ് ചെയ്യാം സെഞ്ചുറി അടിക്കാം ; ഡാൻസ് ചെയ്യാൻ പറയരുത് ; വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ . ഒരുപക്ഷേ 3-1 എന്ന നിലയിൽ വിജയിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും മോശം കാലാവസ്ഥാ ഇന്ത്യയ്ക്ക് തിരിച്ചടിയും ഓസ്‌ട്രേലിയ്ക്ക് അനുഗ്രഹവുമായി . പരമ്പര വിജയത്തിന് പുറകെ ഗ്രൗണ്ടിൽ ഡാൻസ് കളിച്ചാണ് ഇന്ത്യൻ ടീമംഗങ്ങൾ സന്തോഷം പങ്കുവെച്ചത്. മറ്റുതാരങ്ങൾ ചുവടുവെച്ചപ്പോൾ പരമ്പരയിലെ താരമായ ചേതേശ്വർ പുജാര അവർക്കൊപ്പം പിടിച്ചുനിൽക്കാൻ അല്പം ബുദ്ധിമുട്ടി . നിർബന്ധിച്ച് പുജാരയെ ഡാൻസ് കളിക്കാൻ ശ്രമിച്ച പന്തിന്റെ ശ്രമവും പാഴായതോടെ ആഘോഷത്തിൽ ചിരിപടർന്നു. പരമ്പരയിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ചേതേശ്വർ പുജാരയുടെ തകർപ്പൻ പ്രകടനമായിരുന്നു ഏഴ് ഇന്നിങ്‌സിൽ നിന്നും 74. 43 ശരാശരിയിൽ 521 റൺസ് പുജാര നേടി .

വീഡിയോ ;

https://twitter.com/cricketcomau/status/1082153036175163392?s=19