Skip to content

ഇന്ത്യയുടെ ചരിത്രവിജയത്തോടെ കാണിപയ്യൂരായി റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ . പരമ്പര വിജയത്തോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ചരിത്രനേട്ടവും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കി . പരമ്പരയ്ക്ക് മുൻപേ മുൻ താരങ്ങൾ നടത്തിയ പ്രവചനങ്ങളും പ്രസ്താവനകളും ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ് . അതിൽ മുന്നിലുള്ളത് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് തന്നെ .

പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഉസ്മാൻ ക്വാജയായിരിക്കും

” അവൻ ഇപ്പോൾ മികച്ച ഫോമിലാണ് . ഓസ്‌ട്രേലിയയിലെ അവന്റെ റെക്കോർഡ് വളരെ മികച്ചതാണ് . എത്രത്തോളം സമ്മർദം ഇന്ത്യൻ ബൗളർമാർ ചെലുത്തിയാലും അതിനെ മറികടക്കാൻ അവന് സാധിക്കും . അതുകൊണ്ട് തന്നെ തന്നെ ഖവാജയായിരിക്കും ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നതും മാൻ ഓഫ്‌ ദി സീരീസും ”

നടന്നത് ;

ഈ ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള രണ്ടാമത്തെ ബാറ്റ്സ്മാനായ ഖവാജ പരമ്പരയിൽ എട്ട് ഇന്നിങ്‌സിൽ നിന്നും 28.28 ശരാശരിയിൽ നേടിയത് 198 റൺസ് മാത്രം . മറുഭാഗത്ത് കോഹ്ലി 40.28 ശരാശരിയിൽ ഒരു സെഞ്ചുറിയടക്കം നേടിയത് 282 റൺസ് .

ഇതിനൊപ്പം തന്നെ പാരമ്പര 2-1 ന് ആതിഥേയരായ ഓസ്‌ട്രേലിയ നേടുമെന്നും റിക്കി പോണ്ടിങ് പറഞ്ഞിരുന്നു എന്നാൽ നടന്നതാകട്ടെ നേരെ തിരിച്ചും .