Skip to content

ഇതെന്റെ ഏറ്റവും വലിയ നേട്ടം ; വിരാട് കോഹ്ലി

ഓസ്‌ട്രേലിയയിലെ ചരിത്രടെസ്റ്റ് പരമ്പര വിജയം തന്റെ ഏറ്റവും വലിയ നേട്ടമെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തിൽ ഞാൻ കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് ഈ പരമ്പര വിജയമെന്നും ഈ പരമ്പര വിജയം ഇന്ത്യൻ ടീമിന് പുതിയ സവിശേഷത നൽകുമെന്നും വളരെയധികം അഭിമാനിക്കാവുന്ന മുഹൂർത്തമാണ് ടീം ഇന്ത്യ സ്വന്തമാക്കിയതെന്നും വിരാട് കോഹ്ലി മത്സരശേഷം പറഞ്ഞു .

2014 ൽ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു കോഹ്ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകുന്നത് ഇപ്പോൾ അതേ സ്റ്റേഡിയത്തിൽ നാല് വർഷങ്ങൾക്കിപ്പുറം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഹ്ലിപട .

” ഞാൻ ആദ്യമായി ക്യാപ്റ്റനായതിനുശേഷം ഞങ്ങളുടെ യാത്ര ആരംഭിക്കുന്നത് ഇവിടെനിന്നാണ് . ഒരേയൊരു വാചകമാണ് പറയാനുള്ളത് . ഞാൻ അഭിമാനിക്കുന്നു . ഈ പ്ലെയേഴ്‌സിനെ നയിക്കുയെന്നത് ബഹുമതിയായും ഭാഗ്യമായും ഞാൻ കാണുന്നു. ” കോഹ്ലി കൂട്ടിച്ചേർത്തു .