Skip to content

ഓസ്‌ട്രേലിയയിൽ ഇതാദ്യം ; ചരിത്രം കുറിച്ച് കോഹ്ലിയും കൂട്ടരും

ഓസ്‌ട്രേലിയയിൽ വീണ്ടും ചരിത്രം തിരുത്തിയെഴുതി കോഹ്ലിയും കൂട്ടരും . നാലാം ടെസ്റ്റിലെ നാലാം ദിനത്തിൽ ഓസ്‌ട്രേലിയയെ ആദ്യ ഇന്നിങ്‌സിൽ 300 റൺസിൽ ചുരുക്കിയ ഇന്ത്യ 322 റൺസിന്റെ കൂറ്റൻ ലീഡാണ്‌ സ്വന്തമാക്കിയത് . ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യ ഇന്നിങ്‌സിൽ 300 ൽ കൂടുതൽ റൺസിന്റെ ലീഡ് സ്വന്തമാക്കുന്നത് . ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ലീഡ് കൂടിയാണിത് . 1998 ൽ കൊൽക്കത്തയിൽ 400 റൺസിന്റെ ലീഡ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ സ്വന്തമാക്കിയിരുന്നു . 31 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ ഇന്ത്യ ഫോളോ ഓൺ ചെയ്യിപ്പിക്കുന്നത് . കൂടാതെ 31 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ സ്വന്തം നാട്ടിൽ ഫോളോഓൺ ചെയ്യപ്പെടുന്നത്. 1988 ൽ സിഡ്‌നിയിൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഓസ്‌ട്രേലിയ ഫോളോ ഓൺ ചെയ്യപ്പെട്ടത് .

വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇത് ആറാം തവണയാണ് ഇന്ത്യ എതിർടീമിനെ ഫോളോ ഓണിനയക്കുന്നത് .