Skip to content

കേപ്ടൌൺ ടെസ്റ്റ് ; പാകിസ്ഥാനെതിരെ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ ഒരു മത്സരം ബാക്കിനിൽക്കെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഡുപ്ലെസിസും കൂട്ടരും സ്വന്തമാക്കി. നാലാം ദിനം 41 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക 9.5 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു. സൗത്താഫ്രിക്കയ്ക്ക് വേണ്ടി എൽഗാർ 24 ഉം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് മൂന്നും റൺസ് നേടി പുറത്താകാതെ നിന്നു. നാല് റൺ നേടിയ ഡി ബ്രൂയ്ന്റെ വിക്കറ്റ് മാത്രമാണ് സൗത്താഫ്രിക്കയ്ക്ക് നഷ്ട്ടമായത് . ഹാഷിം അംല പരിക്ക് മൂലം ബാറ്റിങ് മതിയാക്കി . നേരത്തെ രണ്ടാം ഇന്നിങ്‌സിൽ പാകിസ്ഥാൻ 294 റൺസിന് പുറത്തായിരുന്നു . 88 റൺസ് നേടിയ ആസാദ് ഷഫീഖ്, 72 റൺസ് നേടിയ ബാബർ അസം, 61 റൺസ് നേടിയ ഷാൻ മസൂദ് എന്നിവരുടെ മികച്ച പ്രകടനമാണ് പാകിസ്ഥാനെ ഇന്നിങ്‌സ് പരാജയത്തിൽ നിന്നും രക്ഷിച്ചത് .

ജനുവരി 11 ന് ജോഹനാസ്ബർഗിലാണ് പരമ്പരയിലെ അവസാന മത്സരം .