Skip to content

ഇന്ത്യയ്ക്ക് മികച്ച ലീഡ് ; രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് തകർച്ച

ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക് . മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 292 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 54 റൺസ് എന്ന നിലയിലാണ് . 28 റൺസ് നേടിയ മായങ്ക് അഗർവാൾ, ആറ് റൺസ് നേടിയ റിഷാബ് പന്ത് എന്നിവരാണ് ക്രീസിലുള്ളത് . 13 റൺസ് നേടിയ ഹമുനാ വിഹാരി, റണ്ണൊന്നും നേടാതെ പുജാര, കോഹ്ലി ഒരു റൺ നേടിയ അജിൻക്യ രഹാനെ 5 റൺസ് നേടിയ രോഹിത് ശർമ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത് . പാറ്റ് കമ്മിൻസാണ് ആദ്യ നാല് വിക്കറ്റുകളും നേടിയത് . ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റ് നേടി.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ ആറ് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് 151 എന്ന കുറഞ്ഞ സ്കോറിൽ ഒതുക്കിയത് . രവീന്ദ്ര ജഡേജ രണ്ടും ഇഷാന്ത് ശർമ, മൊഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി .