Skip to content

തകർപ്പൻ പ്രകടനത്തിന് പിന്നിൽ രോഹിത് ശർമ്മയുടെ ഉപദേശം ; ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് രോഹിത് ശർമയുടെ ഉപദേശമെന്ന് ജസ്പ്രീത് ബുംറ . 15.5 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനമാണ് ഓസ്‌ട്രേലിയയെ 151 എന്ന കുറഞ്ഞ സ്കോറിൽ ഒതുക്കിയത് . ആദ്യം പന്തെറിഞ്ഞപ്പോൾ വിക്കറ്റ് സ്ലോ ആയിരുന്നുവെന്നും പന്ത് കൂടുതൽ സോഫ്റ്റ് ആവുകയും ചെയ്‌തെന്നും എന്നാൽ ലഞ്ചിന് മുൻപ് രോഹിത് ശർമ്മ അടുത്തെത്തി ഏകദിനത്തിലെന്ന പോലെ സ്ലോ ബോൾ എറിയാൻ ശ്രമിക്കണമെന്ന് ആവശ്യപെട്ടെന്നും അത് വിജയകരമായെന്നും ബുംറ വാർത്താസമ്മേളനത്തിനിടെ പറഞ്ഞു .

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പരിചയസമ്പത്തും മത്സരത്തിലെ പ്രകടനത്തിന് സഹായിച്ചെന്നും തന്റെ ഈ പ്രകടനത്തിൽ അത്ഭുതം തോന്നുന്നില്ലെന്നും തന്റെ കഴിവിൽ പൂർണവിശ്വാസമുണ്ടെന്നും ബുംറ കൂട്ടിച്ചേർത്തു .