Skip to content

പന്ത് ചുരണ്ടാൻ ആവശ്യപെട്ടത് ഡേവിഡ് വാർണർ ; വെളിപ്പെടുത്തലുമായി ബാൻക്രോഫ്റ്റ്

പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം പുതിയ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ യുവതാരം കാമെറോൻ ബാൻക്രോഫ്റ്റ് . സൗത്താഫ്രിക്കക്കെതിരായ മത്സരത്തിൽ പന്ത് ചുരണ്ടാൻ തന്നോട് ആവശ്യപെട്ടത് വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ആണെന്നും ടീമിന്റെ കൂടെ ചേരുവാൻ വേണ്ടിയാണ് താനതിന് സമ്മതിച്ചതെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ബാൻക്രോഫ്റ്റ് പറഞ്ഞു. വിവാദത്തെ തുടർന്ന് ബാൻക്രോഫ്റ്റിനെ ഒമ്പത് മാസത്തെക്കും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവരെ ഒരു വർഷത്തെക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു . ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തിൽ ഡേവിഡ് വാർണറാണ് മുഖ്യസൂത്രധാരനെന്നും കണ്ടെത്തിയിരുന്നു .

https://twitter.com/telegraph_sport/status/1077744740286763008?s=19

നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പന്ത് ചുരണ്ടൽ ഗൂഢാലോചനയിൽ താൻ പങ്കാളിയായിരുന്നില്ലെന്നും എന്നാൽ അറിഞ്ഞിരുന്നിട്ടും തടയാൻ മുതിരാത്തതിനെ തുടർന്നാണ് മുഴുവൻ ഉത്തരവാദിത്വവും താൻ ഏറ്റെടുത്തതെന്ന് മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വ്യക്തമാക്കിയിരുന്നു .