Skip to content

ഫിഫ്റ്റിയുമായി അഗർവാളും പുജാരയും ; ഒന്നാം ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക് . ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 215 ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് . 68 റൺസ് നേടിയ ചേതേശ്വർ പുജാരയും 47 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ക്രീസിൽ . അരങ്ങേറ്റക്കാരൻ മായങ്ക് അഗർവാളിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത് . 161 പന്തുകൾ നേരിട്ട അഗർവാൾ എട്ട് ഫോറും ഒരു സിക്സുമടക്കം 76 റൺസ് നേടിയാണ് മടങ്ങിയത് . വിഹാരി എട്ട് റൺസ് നേടി മടങ്ങിയ ശേഷം ക്രീസിലെത്തിയ പുജാരയ്ക്കൊപ്പം രണ്ടാം വിക്കറ്റിൽ 83 റൺസ് അഗർവാൾ കൂട്ടിച്ചേർത്തു . പാറ്റ് കമ്മിൻസാണ് അഗർവാളിന്റെയും വിഹാരിയുടെയും വിക്കറ്റുകൾ നേടിയത് .

പരമ്പരയിൽ ഓരോ മത്സരങ്ങൾ വിജയിച്ച് ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും അതിനാൽ തന്നെ ഈ മത്സരം അതിനിർണായകവുമാണ് .

https://twitter.com/BCCI/status/1077760727929151488?s=19