Skip to content

മെൽബണിൽ  സെഞ്ചുറി നേടാനായില്ലെങ്കിൽ വിരമിക്കുക ; കോഹ്ലിക്കെതിരെ ജോൺസണ്

മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്ന മെൽബണിൽ സെഞ്ചുറി നേടാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി വിരമിക്കണണമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം മിച്ചൽ ജോണ്സണ് . ട്വീറ്ററിൽ ആരാധകൻ മറുപടിയായാണ് ഈ പരാമർശം നടത്തിയത് . മെൽബണ് ടെസ്റ്റിലെ പിച്ചിന്റെ സ്വഭാവത്തെ വിശാലമായ റോഡുമായി ഉപമിച്ച് ജോണ്സണ് ട്വീറ്ററിൽ ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു .

കോഹ്ലി സെഞ്ചുറി നേടുമെന്ന് മനസ്സിലായപ്പോൾ നിങ്ങൾ മുടന്തൻ ന്യായങ്ങൾ പറയുകയാണെന്ന് ഒരു ആരാധകൻ ട്വീറ്റിന് മറുപടി നൽകി . ഉടനെ ട്വീറ്റിന് മറുപടിയുമായി ജോണ്സണ് രംഗത്തെത്തി . താൻ മുടന്തൻ ന്യായം പറയുന്നതല്ലെന്നും , ഈ പിച്ചിൽ കോഹ്ലി 100+ റൺസ് നേടിയില്ലെങ്കിൽ വിരമിക്കണമെന്നും ജോണ്സണ് ട്വീറ്ററിൽ കുറിച്ചു .

ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 215 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ് . 47 റൺസ് നേടി കോഹ്‌ലിയും 68 റൺസ് നേടി പുജാരയും ക്രീസിൽ നിൽക്കുന്നുണ്ട് . ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 2 വിക്കറ്റ് വീഴ്ത്തിയതും പാറ്റ് കമ്മിൻസാണ് .