Skip to content

സെഞ്ചുറിക്ക് പിന്നാലെ റെക്കോർഡ് പട്ടികയിൽ ഇടം പിടിച്ച് പൂജാര

മെൽബണിലെ മൂന്നാം ടെസ്റ്റിൽ കരിയറിലെ 17 ആം സെഞ്ചുറി നേടിയിരിക്കുകയാണ് ചേതേശ്വർ പൂജാര . സീരീസിലെ രണ്ടാം സെഞ്ചുറിയും ഓസ്‌ട്രേലിയയ്ക്കെതിരെയായുള്ള നാലാം സെഞ്ചുറിയുമാണിത് . 280 പന്തിൽ നിന്നാണ് പൂജാര സെഞ്ചുറി തികച്ചത് .

ഇതോടെ ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട് സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായി പൂജാര മാറി . മുൻ ഇന്ത്യൻ താരവും ഇപ്പോഴത്തെ ഇന്ത്യയുടെ കോച്ചുമായ രവി ശാസ്ത്രിയാണ് ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട് ഓസ്‌ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയത് ( 307 – 1992ൽ ) . പിന്നാലെ സുനിൽ ഗവസ്‌കറുമാണ് ( 286 – 1985 ൽ ) .

https://twitter.com/cricketcomau/status/1078098330515689477?s=19

പൂജാരയുടെ ടെസ്റ്റ് കരിയറിലെ തന്നെ വേഗത കുറഞ്ഞ സെഞ്ചുറിയുമാണിത് . ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരവും കൂടിയാണ് പൂജാര . സച്ചിൻ ടെണ്ടുൽക്കർ , വീരേന്ദർ സെവാഗ് , വിരാട് കോഹ്ലി , അജിൻക്യ രഹാനെ എന്നിവരാണ് മറ്റുള്ളവർ .