Skip to content

‘രോഹിത് സിക്‌സ് അടിച്ചാൽ  ഞാന്‍ മുംബൈയിലേക്ക് മാറും’ ; ചിരി പടർത്തി പെയ്നിന്റെ സ്ലെഡ്ജിങ്  – വീഡിയോ

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തിനിടെ വിക്കറ്റ് പിന്നിൽ രോഹിത് ശർമയെ സ്ലെഡ്ജ് ചെയ്ത് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ . ആദ്യ ടെസ്റ്റിൽ റിഷാബ് പാന്ത് സമാന രീതിയിൽ ഓസ്‌ട്രേലിയൻ താരങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ ശ്രമിച്ചിരുന്നു .

രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണക്കണോ മുംബൈ ഇന്ത്യന്‍സിനെ പിന്തുണക്കണോ എന്ന സംശയം എപ്പോഴും എനിക്കുണ്ടാകാറുണ്ട്. ഇപ്പോൾ ഒരു രോഹിത് ഒരു സിക്‌സ് നേടുകയാണെങ്കില്‍ ഞാന്‍ മുംബൈയിലേക്ക മാറും’ പെയ്ൻ പറഞ്ഞു. പെയ്നിന്റെ സ്ലെഡ്ജിങ് കേട്ട രോഹിത് ശർമയ്ക്കും ചിരിയടക്കാനായില്ല .

വീഡിയോ കാണാം

https://twitter.com/cricketcomau/status/1078141927491461120?s=19

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റിന് 413 റൺസ് എന്ന നിലയിലാണ് . 103 പന്തിൽ 51 റൺസ് നേടി രോഹിത് ശർമയും 67 പന്തിൽ നിന്ന് 26 റൺസ് നേടി പാന്തും ക്രീസിലുണ്ട് .